ബെംഗളൂരു: ശൈത്യകാലത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബിയർ ഉൾപ്പെടെ എല്ലാത്തരം മദ്യത്തിന്റെയും വിൽപ്പന വർധിച്ചു.
ഇതുമൂലം എക്സൈസ് വകുപ്പിന്റെ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 7 മാസത്തിനുള്ളിൽ 22,500 കോടി വരുമാനം ലഭിച്ചു, പ്രത്യേകിച്ച് ബിയർ വിൽപ്പനയിലെ വർദ്ധനവ്.
മഞ്ഞുകാലമായതോടെ സംസ്ഥാനത്ത് ബിയറിന് വൻ ഡിമാൻഡാണ്. മൂന്ന് മാസം മുമ്പ് മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ അതൃപ്തി അറിയിച്ച ജനങ്ങൾ പിന്നീട് മദ്യ ഉപഭോഗം കുറച്ചു.
എന്നാൽ, ഇപ്പോൾ മഞ്ഞുകാലം തുടങ്ങിയതോടെ വിലക്കയറ്റം മറന്ന് മദ്യം കഴിക്കാൻ തുടങ്ങിയിരിക്കുകയാണ് എല്ലാവരും. ബിയർ കുടിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
കഴിഞ്ഞ വർഷത്തെ നവംബറിനെ അപേക്ഷിച്ച് ഈ വർഷം നവംബറിൽ 6 ലക്ഷം ബിയർ പെട്ടികൾ കൂടുതൽ വിറ്റഴിച്ചതായി എക്സൈസ് വകുപ്പ് അറിയിച്ചു.
ഇത് എക്സൈസ് വകുപ്പിന്റെ വരുമാനം വർധിപ്പിക്കുകയാണ്. കഴിഞ്ഞ എട്ട് മാസമായി 15.58 ശതമാനം അധിക ബിയർ ആണ് വിറ്റത്.
നവംബർ മാസത്തിൽ തന്നെ ബിയർ വിൽപ്പനയിൽ 17% വർധനയുണ്ടായി.