ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബര്‍ 29ന് യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചു.
പ്രതാപ് യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
അല്ലു അര്‍ജുന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യിലെ ജഗദീഷിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സാത്തി ഗാനി രെണ്ടു യെകാരലു’ എന്ന ചിത്രത്തിലാണ് നടൻ ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.