ഗായിക അഭയ ഹിരൺമയിയുമായുള്ള നീണ്ട 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച ശേഷം 2022 ൽ ആണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുക്കുന്നതും ഒരുമിച്ചതും.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞെന്നും വാർത്ത വന്നു. ശേഷമാണ് ഗോപി സുന്ദറിന്റെ പേരിനൊപ്പം മയോനി എന്ന പേര് സജീവമാകുന്നത്.
മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സര്‍ലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം.
എന്നാല്‍ ഇക്കാര്യം ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ഇപ്പോഴിതാ, ഗോപി സുന്ദറിനൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മയോനി.
“ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തു,” എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.