മുൻ ലോകസുന്ദരി ഐശ്വര്യ റായ് തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നാൾമുതൽ ബോളിവുഡിൽ വളരെ വിജയകരമായി നിലന്നിരുന്ന താരമാണ്.
വിവാഹത്തോടെ കരിയറിൽ നിന്നും അൽപ്പം ബ്രേക്ക് എടുത്തത് എന്നാൽ കുറച്ച വർഷങ്ങൾക്ക് മുൻപ് ചില സിനിമകളിൽ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ഐശ്വര്യ റായ് വീണ്ടും അഭിനയ രംഗത്തിലേക്ക് മടങ്ങിവന്നിരുന്നു.
ഐശ്വര്യ റായും നടൻ അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും 2007 ലാണ് വിവാഹിതരായത്. അവർക്ക് ആരാധ്യ എന്ന് പേരുള്ള 12 വയസ്സുള്ള ഒരു മകളുണ്ട്.
എന്നാൽ ഏതാനും ആഴ്ചകളായി, അഭിഷേകും ഐശ്വര്യയും വേർപിരിഞ്ഞതായി ചിലർ അഭ്യൂഹങ്ങൾ നിറഞ്ഞ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇരുവരും വേർപിരിഞ്ഞാണ് താമസം എന്നുള്ള രീതികളിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്കെല്ലാം വിരാമം ഇട്ടുകൊണ്ട് താരകുടുംബം രംഗത്ത് വന്നിരിക്കുകയാണ്.
താര ദമ്പദികൾ കുടുംബത്തോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തു. അഭിഷേകിന്റെ സഹോദരി ശ്വേതാ ബച്ചന്റെ മകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ‘ദി ആർച്ചിസ്’ പ്രീമിയർ ഷോയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തു.
എന്നാൽ ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഭിഷേക് തന്റെ വിവാഹ മോതിരം ധരിച്ചിരുന്നില്ലന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.