Read Time:1 Minute, 13 Second
ചെന്നൈ ∙ നഗരത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് പകർച്ചവ്യാധികൾക്കും മറ്റു രോഗങ്ങൾക്കും സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ആരോഗ്യ പരിചരണം, ശുചിത്വം, കൊതുകു നശീകരണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ അതീവശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പരുക്കേറ്റവർ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണം, സംപ്, ടാങ്ക് എന്നിവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും, വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കുകയും, പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .
ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ മെഡിക്കൽ ക്യാംപുകളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ എത്തി ചികിത്സ തേടണമെന്നും അറിയിച്ചു.