Read Time:1 Minute, 16 Second
ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ കാർ അമിതവേഗതയിൽ ഓടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ ചാടിക്കടന്ന് ബംഗളൂരുവിലെ ടാറ്റാനഗറിൽ കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു.
ബുധനാഴ്ച രാത്രി 1.18 ഓടെയാണ് സംഭവം. കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, കാർ ഇടിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെടുന്നത് കാണാം.
അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ വേഗത്തിറങ്ങിയപ്പോൾ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന ഒരാൾ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.
യെലഹങ്ക ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.