Read Time:1 Minute, 18 Second
ബെംഗളൂരു: കടലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടർ തിരയിൽപെട്ട് മുങ്ങിമരിച്ചു.
മംഗളൂരു എ.ജെ ഹോസ്പിറ്റൽ സർജനും ബംഗളൂരു രാമനഗർ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്.
ഞായറാഴ്ച രാത്രി ഉള്ളാൾ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം.
സുഹൃത്തായ ഡോ. പ്രദീഷിനും മൂന്ന് ഇന്റേൺഷിപ്പുകാർക്കും ഒപ്പം സോമേശ്വര ബീച്ചിലെ പാറപ്പുറത്ത് സമയം ചെലവിടുന്നതിനിടെയാണ് അപകടം.
സുഹൃത്ത് പ്രദീഷ് തെന്നി കടലിൽ വീഴുകയായിരുന്നു.
രക്ഷിക്കാനുള്ള ശ്രമത്തിൽ ആഷികും കടലിൽ പതിച്ചു. പ്രദീഷ് പാറയിൽ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയിൽപെടുകയായിരുന്നു.
അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രി ആഷികിനെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ മൃതദേഹം കരക്കടിയുകയായിരുന്നു.