നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത.
വിഷം ഉള്ളില്‍ ചെന്നാണ് നായ ചത്തതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണത്തില്‍ ദൂരൂഹതയേറുന്നത്.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് മരണത്തിലെ ദുരൂഹത റിപ്പോര്‍ട്ട് ചെയ്തത്. നായയുടെ ആന്തരിക അവയവങ്ങള്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധനക്ക് നല്കി.
പൂന്തുറ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ല്യാണി ചത്തതില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.
പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താന്, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിയെടുത്തിരിക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷറാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നവംബര്‍ 20നാണ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള എട്ടു വയസ്സുകാരി കല്യാണി ചത്തത്.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി.