ചെന്നൈ: തിരുവള്ളൂരിൽ ഒരാളുടെ അമ്മാവന്റെ മരണത്തിൽ ആദരസൂചകമായി കട അടപ്പിക്കാൻ ആവശ്യപ്പെട്ട് മൂന്നംഗസംഘം.
ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായും ആരോപണമുണ്ട് .
ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. മുഹീന്ദർ (28), സുഹൃത്തുക്കളായ ബാബ വിനോദ് (23), പ്രവീൺ (23) എന്നിവരെയാണ് പ്രതികൾ .
സംഭവത്തിൽ പ്രവീണിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു,
മുഹിന്ദറിന്റെ അമ്മാവൻ മയിൽവേൽ (51) ശനിയാഴ്ച മുങ്ങിമരിച്ചിരുന്നു. അതിൽ ആദരസൂചകമായാണ് കട അടക്കണമെന്ന് നിർബന്ധപൂർവം മൂന്നംഗസംഘം ആവശ്യപ്പെട്ടത് .
മൂവരും കഞ്ചാവ് ലഹരിയിലായിരുന്നെന്നാണ് കടയുടമകൾ പറയുന്നത്.
ചിക്കൻ സ്റ്റാൾ നടത്തുന്ന നരസിംഗപുരം സ്വദേശി വിനോദ് കുമാറിനെ കട പൂട്ടാൻ ആവശ്യപ്പെടുകയും അത് വിസമ്മതിച്ചപ്പോൾ വടിവാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു.
പലചരക്ക് കട പൂട്ടാൻ ആവശ്യപ്പെട്ട് കണ്ണൂർ ഗ്രാമത്തിലെ സതീഷ് കുമാർ, സുധൻരാജ് എന്നിവരെ ഇവർ ആക്രമിച്ചു.
പിന്നീട് സ്വീറ്റ് സ്റ്റാളിൽ തനിച്ചായിരുന്ന സ്ത്രീയെ ഇവർ ഭീഷണിപ്പെടുത്തി. കടയിൽ നിന്ന് പതിഞ്ഞ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ, അവരിൽ ഒരാൾ അവളോട് 1,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും കണ്ടെത്തി. എന്നാൽ യുവതി അത് അവൾ നിരസിച്ചു.
ഉടൻ തന്നെ മറ്റൊരാൾ വെട്ടുകത്തി വീശി ആക്രമിക്കാൻ ശ്രമിക്കുന്നതും സി സി ടി വി യിൽ പതിഞ്ഞട്ടുണ്ട്. മധുരപലഹാരങ്ങൾ സൂക്ഷിച്ചിരുന്ന കുപ്പികളെല്ലാം ഇയാൾ പൊട്ടിച്ചു
കടയിലെ സാധനങ്ങൾ കടം വാങ്ങിയാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് പറഞ്ഞ് യുവതി അപേക്ഷിച്ചിട്ടും ഇയാൾ സൂക്ഷിച്ചിരുന്ന പെട്ടികൾ തകർക്കുന്നത് തുടർന്നു.
ഇതോടെ യുവതി പ്രതികളിൽ ഒരാൾക്ക് 1000 രൂപ കൊടുത്തു.
ഇതിനിടയിൽ, പണപ്പെട്ടിയിൽ ഒളിഞ്ഞുനോക്കിയ മറ്റൊരാൾ പണത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുത്തി മുഴുവൻ തുകയും ആവശ്യപ്പെട്ടു.
വിവരം പോലീസിൽ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മുഴുവൻ പണവും തട്ടിയെടുത്ത ശേഷമാണ് അയാൾ കടയിൽ നിന്ന് ഇറങ്ങിപ്പോയത്.