Read Time:1 Minute, 12 Second
ചെന്നൈ: നടനും നിർമാതാവുമായ ശിവകാർത്തികേയൻ മൈചോങ് ചുഴലികാറ്റ് നാശം വിതച്ച ആളുകളെ സഹായിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി.
ഡിസംബർ 10 ന് ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) മന്ത്രിയും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിനെ കണ്ട് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന കൈമാറി .
മൈചോങ് ചുഴലിക്കാറ്റിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാനാണ് ഈ സംഭാവന. 2023-ലെ ചെന്നൈ വെള്ളപ്പൊക്ക സമയത്ത്, നിരവധി അഭിനേതാക്കളും അവരുടെ ഫാൻസ് ക്ലബ്ബുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സന്നദ്ധരായിരുന്നു .