ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെത്തുടർന്ന് വെള്ളം ഇറങ്ങാത്ത ചെന്നൈയുടെ ചില ഭാഗങ്ങളിൽ ആളുകൾ ഇപ്പോഴും ബുദ്ധിമുട്ടുകയാണ് .
എന്നാൽ വാരാന്ത്യത്തിൽ കാസിമേട് ഫിഷിംഗ് ഹാർബറിൽ എത്തിയത് 1000 ടണ്ണിലധികം മത്സ്യം.
ഗ്രൂപ്പർ ( കാലവൻ ), ഇന്ത്യൻ ആട് (കെൻഡൽ), സീർ ഫിഷ് (വഞ്ഞിരം), റെഡ് സ്നാപ്പർ (ശങ്കര), വൻതോതിൽ ചെമ്മീൻ എന്നിവ അധികമായി എത്തിയതായി സംസ്ഥാന ഫിഷറീസ് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു .
പൂർണമായും കയറ്റുമതി അധിഷ്ഠിത ഇനമായ ഗ്രൂപ്പർ മത്സ്യത്തിന് ചൈന, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ ആവശ്യക്കാരേറെയാണ്. കൂടാതെ കുറെ മൽസ്യത്തൊഴിലാളികൾ മൽസ്യങ്ങളുമായിഎത്തിയിട്ടുണ്ട്.
“മൈചോങ് ചുഴലിക്കാറ്റിനു ശേഷമുള്ള സാഹചര്യത്തിൽ എത്തിച്ചേരുന്ന മത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് എന്ന് കാസിമേട് തുറമുഖത്തോട് ചേർന്ന് മത്സ്യബന്ധന ബോട്ട് ഉടമയായ വി ബാലാജി പറഞ്ഞു,
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴ വൻതോതിൽ കടലിനടിയിൽ നിന്ന് മത്സ്യങ്ങളെ എത്താൻ ഇടയാക്കിയതായി കാശിമേട് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു .
ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് വൻതോതിൽ മൽസ്യങ്ങളുമായി തിരിച്ചെത്താനായെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഫലമായി മത്സ്യത്തിന്റെ വില കുറഞ്ഞു. മൊത്തക്കച്ചവടത്തിൽ സാധാരണയായി കിലോയ്ക്ക് 1,000 രൂപ വിലയുള്ള വഞ്ചിരം ഇനത്തിന് ഇപ്പോൾ കിലോയ്ക്ക് 600 രൂപയാണ് വില.
അതേസമയം സാധാരണയായി കിലോയ്ക്ക് 600 ന് അടുത്ത് വിൽക്കുന്ന ജനപ്രിയ റെഡ് സ്നാപ്പർ പകുതി വിലയ്ക്കാണ് വിൽക്കുന്നത്
ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ ഇറങ്ങുമ്പോൾ മത്സ്യബന്ധനവുമായി തിരിച്ചെത്തുമെന്ന് ബോട്ടുടമകൾക്ക് ഉറപ്പുണ്ടായിരുന്നില്ല എന്നിരുന്നാലും കുറച്ചുപേർക്ക് നിരവധി മൽസ്യം ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് ഇപ്പോളും
ഇത് ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾക്ക് ഗുണമേന്മയുള്ള മത്സ്യ ഇന കയറ്റുമതിയ്ക്ക് വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ടുണ്ട്.