നൂറു മേനി വിജയം കൊയ്ത് മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ

0 0
Read Time:1 Minute, 57 Second

മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൽ നിന്നും ഇക്കഴിഞ്ഞ പഠനോൽസവത്തിൽ പങ്കെടുത്ത എല്ലാ പഠിതാക്കളും വിജയം കൈവരിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ചാപ്റ്റർ ഭാരവാഹികളും, അധ്യാപകരും, രക്ഷിതാക്കളും.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിൽ ബംഗളൂരു, മൈസൂരു മേഖലകളിൽ നിന്നും അഞ്ഞൂറോളം കുട്ടികൾ പഠനോൽസവത്തിൽ പങ്കെടുത്തിരുന്നു.

പുതുതലമുറയുടെ മാതൃഭാഷയോടുള്ള അഭിനിവേശവും, അധ്യാപകരുടെ നിസ്വാർത്ഥ്വമായ പരിശ്രമവും, പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യമൊരുക്കിയ സംഘടനകളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹകരണവും ആണ് ഈ വിജയത്തിൻ്റെ പിന്നിൽ.

സംഘടനകളും, ഗൃഹസമുച്ചയങ്ങളും കൂടുതലായി പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതും, സംസ്ഥാനത്ത് മിഷൻ്റെ കീഴിലുള്ള ആറു മേഖലകളിലും പുതിയ പഠനകേന്ദ്രങ്ങൾ തുടങ്ങുന്നതും, മാതൃഭാഷയും സംസ്കാരവും ആർജ്ജിക്കുവാനുള്ള മറുനാടൻ മലയാളികളൂടെ താല്പര്യവും മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട്.

പാഠ്യപദ്ധതിയിൽ അവഗാഹം ഉണ്ടാക്കുവാനുള്ള അധ്യാപക പരിശീലനവും മിഷൻ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കുന്നുണ്ട്. പത്ത് വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ പുതിയ പഠനകേന്ദ്രം ആരംഭിക്കാവുന്നതാണ്.

താല്പര്യമുള്ള സംഘടനകളും കൂട്ടായ്മകളും ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
Ph. 9739200919, 9731612329

സതീഷ് തോട്ടശ്ശേരി
പി. ആർ. ഒ
കർണ്ണാടക ചാപ്റ്റർ

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts