കർണാടകയിൽ ‘വ്യാജ ഡോക്ടർമാർ’ക്കെതിരെ നടപടി: 1400-ലധികം ക്ലിനിക്കുകൾ അടച്ചുപൂട്ടും

0 0
Read Time:1 Minute, 24 Second

ബംഗളൂരു: നിരവധി പരാതികൾക്ക് ശേഷം കർണാടകയിൽ ‘വ്യാജ ഡോക്ടർമാർ’ നടത്തുന്ന അനധികൃത മെഡിക്കൽ ക്ലിനിക്കുകൾ സീൽ ചെയ്യാൻ കർണാടക ആരോഗ്യ വകുപ്പ് ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് ഉത്തരവിട്ടു.

സംസ്ഥാന സർക്കാർ ഇതിനകം തന്നെ ഇത്തരത്തിലുള്ള 1,400-ലധികം ക്ലിനിക്കുകൾ കണ്ടെത്തി. അവയ്‌ക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്ന പ്രക്രിയയിലാണ്.

കൊവിഡ് 19 ന് ശേഷം സംസ്ഥാനത്ത് വ്യാജ ക്ലിനിക്കുകൾക്ക് എതിരെയുള്ള പരാതി വർധിച്ചു.

കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്ലിനിക്കുകൾ നിരീക്ഷിക്കാനും അടച്ചുപൂട്ടാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് 1,434 വ്യാജ മെഡിക്കൽ പ്രാക്ടീഷണർമാരെ ആരോഗ്യവകുപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അവർക്കെതിരെ കേസെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts