Read Time:1 Minute, 5 Second
ബെംഗളൂരു: ചിത്രദുർഗയിലെ മല്ലപുരയ്ക്ക് സമീപം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് നാല് പേർ മരിക്കുകയും മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഷംസുദ്ദീൻ (40), മല്ലിക (37), കലീൽ (42), തബ്രീസ് (13) എന്നിവരാണ് മരിച്ചത്. നർജിൻ, റെഹാൻ, റഹ്മാൻ എന്നിവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നതായി ചിത്രദുർഗ എസ്പി ധർമേന്ദർ കുമാർ മീണ മാധ്യമങ്ങളെ അറിയിച്ചു. ദേശീയപാത 150ൽ മല്ലപുരയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.
സംഭവസമയത്ത് ഹൊസപേട്ടയിൽ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്നു മരിച്ചവർ.