Read Time:58 Second
ബെംഗളൂരു: മണ്ഡ്യയിൽ പാണ്ഡവപൂർ താലൂക്കിലെ എലെകെരെ ഗ്രാമത്തിൽ മകളുടെ കൺമുന്നിൽ വെച്ച് അമ്മയെ കുത്തിക്കൊലപ്പെടുത്തി.
50കാരിയായ പാർവതമ്മയാണ് മരിച്ചത്. മകൾ അർപ്പിതയുടെ കൺമുന്നിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു.
അമ്മയും മകളും വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി ഇവരെ അര കിലോമീറ്ററോളം പിന്തുടർന്നു.
ആളൊഴിഞ്ഞ പ്രദേശം എത്തിയ പ്രതികൾ പാർവതമ്മയെ കത്തികൊണ്ട് വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു.
ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.