ബെംഗളൂരു: പെൺമക്കൾക്കുകൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.
ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഇരുവരെയും കൊലപ്പെടുത്തിയശേഷം മകൻ വീട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു.
ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല.
തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വന്നുനോക്കിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്.