ബെംഗളൂരു: നഗരത്തിലെ ഹലസുരു തടാകത്തിനു സമീപം കെൻസിങ്ടൺ ജംക്ഷനു സമീപം വൈറ്റ് ടോപ്പിങ് റോഡ് പൊടുന്നനെ തകർന്നതിനെ തുടർന്ന് വലിയ കുഴി രൂപപ്പെട്ടു.
ആം ആദ്മി പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി മോഹൻ ദാസരിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ബ്രാൻഡ് ബംഗളുരുവിലെ കളിയാക്കികൊണ്ട് ഈ കുഴിയിൽ പൂജ നടത്തി പ്രതിഷേധിച്ചു.
വൈറ്റ് ടോപ്പിങ്ങിന്റെ പേരിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് പ്രാർഥനയും മുദ്രാവാക്യം വിളികളും നടത്തിയ ശേഷം രാഷ്ട്രീയക്കാർക്ക് പൊൻമുട്ടയിടുന്ന കോഴിയാണ് ഈ റോഡെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി മോഹൻ ദാസരി പറഞ്ഞു..
കേവലം ഒരു കിലോമീറ്റർ നീളമുള്ള റോഡിന്റെ നിർമാണത്തിന് 15 കോടിയാണ്. ചെലവഴിച്ചത്. ഇത്രയും പണം ചെലവഴിച്ചിട്ടും റോഡ് തകർന്നു. സാധാരണ ടാർ റോഡ് ഇടുന്നതിനേക്കാൾ മോശമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റ് വൈറ്റ് ടോപ്പിംഗ് ജോലികൾക്ക് അനുമതി നൽകുന്നതിന് മുമ്പ്, ഇതിനകം പൂർത്തിയാക്കിയ വൈറ്റ് ടോപ്പിംഗ് റോഡുകളുടെ ഗുണനിലവാരം പരിശോധിക്കണം. കുഴികൾ നിറഞ്ഞ റോഡ് നിർമിച്ച കരാറുകാരനെ നിരോധിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
സർക്കാർ കർശന നടപടി സ്വീകരിക്കുന്നതുവരെ ഇത്തരത്തിലുള്ള അഴിമതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ് ടോപ്പിംഗിന് മുമ്പ് ഈ റോഡ് മികച്ചതായിരുന്നു. ഇവിടെ വൈറ്റ് ടോപ്പിംഗ് ഇട്ടിരിക്കുന്നത് പണമുണ്ടാക്കാനാണ്, 15 കോടി. ചെലവാക്കിയത്.
ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ബിബിഎംപി കമ്മീഷണറെ കണ്ട് പറയുമെന്ന് എഎപി നേതാക്കൾ പറഞ്ഞു.