ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 3,767 യാത്രക്കാരിൽ നിന്ന് നവംബറിൽ വിവിധ നിയമലംഘനങ്ങൾക്ക് പിഴയായി ഏഴ് ലക്ഷം രൂപ പിഴ ഈടാക്കിയതായി ചൊവ്വാഴ്ച അറിയിച്ചു.
യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കണ്ടെത്തുന്നതിനായി ബെംഗളൂരു സിറ്റിയിലും പരിസരത്തും സർവീസ് നടത്തുന്ന ബസുകളിൽ തങ്ങളുടെ ജീവനക്കാർ പരിശോധന ശക്തമാക്കിയതായും ബിടിഎംസി പ്രസ്താവനയിൽ അറിയിച്ചു.
നവംബറിൽ 16,421 ട്രിപ്പുകൾ പരിശോധിച്ച് 3,329 ടിക്കറ്റില്ലാതെ യാത്ര നടത്തിയ യാത്രക്കാരിൽ നിന്ന് 6,68,610 രൂപ പിഴ ഈടാക്കിയാട്ടുണ്ട് അതേസമയം ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ കേസെടുക്കുകയും ചെയ്തു.
കർണാടക മോട്ടോർ വെഹിക്കിൾസ് നിയമങ്ങൾക്കനുസൃതമായി ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് സ്ത്രീ യാത്രക്കാർക്ക് മാത്രമായി റിസർവ് ചെയ്ത സീറ്റുകളിൽ ഇരുന്ന യാത്ര ചെയ്ത 438 പുരുഷ യാത്രക്കാർക്ക് പിഴ ചുമത്തുകയും ഈ വകയിൽ 43,800 രൂപ പിഴ ലഭിക്കുകയും ചെയ്തട്ടുണ്ട്.
ശക്തി സ്കീമിന് കീഴിൽ നൽകുന്ന സൗജന്യ ടിക്കറ്റുകൾക്കായി കർണാടക സർക്കാർ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് 1669.45 കോടി രൂപ തിരികെ നൽകിയതായാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, 2023 ജൂണിൽ ശക്തി സ്കീം ആരംഭിച്ചതു മുതൽ ബിഎംടിസി, കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി എന്നിവ 2,671 കോടി രൂപ വിലമതിക്കുന്ന സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്.
കർണാടകയിൽ താമസിക്കുന്ന സ്ത്രീകൾക്ക് കർണാടകയിൽ സർക്കാർ നടത്തുന്ന എല്ലാ ഓർഡിനറി ബസുകളിലും സൗജന്യമായി യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഡിസംബർ 10 വരെ 111 കോടിയിലധികം സ്ത്രീ യാത്രക്കാർ സൗജന്യ യാത്ര ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.