ബെംഗളൂരു: നഗരത്തിലെ സിൽക്ക് ബോർഡ് ജംക്ഷനു സമീപം മഡിവാള ഫ്ളൈ ഓവറിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു സ്ത്രീ മരിക്കുകയും 18 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മഡിവാള ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സീമ 21 എന്ന യുവതിയാണ് മരിച്ചത്. 18 മാസം പ്രായമുള്ള ഗാൻവിയും യുവതിയ്ഡ് ഭർത്താവ് ഗുരുമൂർത്തിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകീട്ട് ആറരയോടെ ദമ്പതികൾ തങ്ങളുടെ കുട്ടിയോടൊപ്പം പ്രോ-കബഡി മത്സരം കാണാനായി ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടം .
അപകടത്തിന്റെ കൃത്യമായ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട് എന്നാൽ ബിഎംടിസി ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് സീമയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പരിക്കേറ്റ ഗുരുമൂർത്തി ആരോപിച്ചു.
ബിഎംടിസി ഡ്രൈവർ റോഡിന്റെ ഇടതുവശത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഇരുചക്രവാഹനത്തിന്റെ പിന്നിൽ വന്ന ഇടിക്കുകയായിരുന്നെന്നും സീമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.
സീമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി, നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.