ബെംഗളൂരു : വീടിന്റെ മേൽക്കൂര തകർന്ന് ഏഴ് പേർക്ക് പരിക്കേറ്റു. മുൽബാഗിലു താലൂക്കിലെ സുനപകുണ്ടെ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അപകടത്തിൽ ശ്രീനിവാസ്, ഹേമശ്രീ, ഇവരുടെ മക്കളായ മേഘ്ന, വൈശാലി, ശിവ, ശ്രീനിവാസിന്റെ വീട്ടിലെത്തിയ ബന്ധുക്കളായ നാഗമ്മ, മുനിവെങ്കട്ടപ്പ എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മേഘ്ന എന്ന പെൺകുട്ടിയെ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളരെ പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. മേൽക്കൂര ടാർപോളിൻ കൊണ്ട് ആണ് മൂടിയാണ് വീട്ടുകാർ ഈ വീട്ടിൽ താമസിച്ചിരുന്നത്.എന്നാൽ മഴ പെയ്തതോടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി. ശേഷം വീടിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.
നങ്ങാലി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. നംഗലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.