Read Time:1 Minute, 20 Second
കൊടൈക്കനാൽ: ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ വിനോദസഞ്ചാരികൾക്കായി കഞ്ചാവും മയക്കുമരുന്ന് കൂണും വിറ്റ മലയാളികളായ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊടൈക്കനാലിലെ മന്നവനൂരിലെ സ്വകാര്യ ഹോട്ടലിൽ കഞ്ചാവും ലഹരി കൂണുകളും വിൽപന നടത്തുന്നതായി പോലീസിന് ലഭിച്ച
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെപോലീസ് അവിടെയെത്തി പരിശോധന നടത്തുകയും കഞ്ചാവും മയക്കുമരുന്ന് കൂണുകളും വിനോദസഞ്ചാരികൾക്ക് വിൽക്കുന്നതായി കണ്ടെത്തി.
തിരുവനന്തപുരം സംഗമം സ്വദേശി ജോസ് (30), മലപ്പുറം സ്വദേശി റയിസ് (18), പത്തനംതിട്ട സ്വദേശി അനീസ് (34), തിരുവനന്തപുരം സ്വദേശി അഖിൽ ഫെർണാണ്ടസ് (27), കടന്നമ്പള്ളി സ്വദേശി ഡൊമിനിക് പീറ്റർ (28), ജോസൻ (29), ജോൺ ബാപ്റ്റിസ്റ്റ്. (23) എന്നിവരാണ് അറസ്റ്റിലായത് . ഇവരിൽനിന്നും 750 ഗ്രാം കഞ്ചാവും 5 ഗ്രാം മയക്കുമരുന്ന് കൂണും പിടിച്ചെടുത്തു