Read Time:54 Second
ബെംഗളൂരു : മദ്യവില വിലവർധിപ്പിച്ച് അഞ്ചുമാസം ആകുന്നതിനിടെ വീണ്ടും വില കൂട്ടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.
വിവിധ ബ്രാൻഡുകൾക്ക് 20 മുതൽ 40 രൂപവരെയാണ് വർധന. ഏറ്റവും വിൽപ്പനയുള്ള ബ്രാൻഡുകൾക്ക് 20 മുതൽ 30 രൂപവരെ വർധനയുണ്ട്.
പ്രീമിയം ബ്രാൻഡുകൾക്ക് 40 രൂപവരെ വർധിപ്പിക്കും.
മദ്യവില വർധനവിലൂടെ ആയിരംകോടി അധികവരുമാനം കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജനുവരി ഒന്നുമുതലാണ് മദ്യവില കൂട്ടാനാണ് സർക്കാരിന്റെ തീരുമാനം.
ഇതുസംബന്ധിച്ച നിർദേശം മദ്യനിർമാണ കമ്പനികൾക്ക് നൽകിയതായി എക്സൈസ് വകുപ്പ് അധികൃതർ അറിയിച്ചു.