ചെന്നൈ: തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് നടത്തിയ പഠനങ്ങളിൽ സംസ്ഥാനത്തെ 87 ശതമാനം ആളുകൾക്കും പണിയും ശ്വാസതടസ്സവും കണ്ടുവരുന്നതായി റിപ്പോർട്ട്.
തമിഴ് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സെൽവവിനായഗമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
തമിഴ്നാട്ടിൽ നിരീക്ഷണം ശക്തമാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കൊറോണ രോഗബാധ വർധിച്ചു വരുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ .
ഇതിനകം തമിഴ്നാട്ടിൽ പടർന്നുപിടിച്ച അണുബാധ കൊറോണ വൈറസാണോ അതോ പുതിയ മ്യൂട്ടേഷനാണോ എന്നറിയില്ല.
എന്നിരുന്നാലും, തമിഴ്നാട്ടിൽ ഉടനീളം മെഡിക്കൽ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രികളിൽ പോകുന്നവർക്കും ശ്വാസതടസ്സം, ജലദോഷം, പനി തുടങ്ങിയ കൊറോണ ലക്ഷണങ്ങളുള്ളവർക്കും ആവശ്യമായിവന്നാൽ ആർടിപിസിആർ പരിശോധന നടത്തും.
ആവശ്യമെങ്കിൽ, പ്രതിദിന പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. കടുത്ത കൊറോണ ബാധയെ നേരിടുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്ത അനുഭവം തമിഴ്നാടിനുണ്ട്.
അതിനാൽ, കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് തമിഴ് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പറഞ്ഞു .