ഇന്‍ഡോര്‍: ലിവ് ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനകത്തിട്ട് പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
ഇരുപതുകാരിയായ യുവാതിയെയാണ് മധ്യപ്രദേശിലെ ഗുണ ജില്ലക്കാരനായ പ്രവീൺ സിംഗ് ധക്കാദ് (24) കൊലപ്പെടുത്തിയത്.
യുവതി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.
സുഹൃത്തുക്കളായതിനു ശേഷം കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിലെ ഒരു വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ 7 ന് റാവുജി ബസാർ ഏരിയയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഡിസംബര്‍ 9ന് മൃതദേഹം കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിനയ് വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതി ഗുണ ജില്ലക്കാരനായ പ്രവീൺ സിംഗ് ധക്കാദ് (24) ശാരീരിക ബന്ധത്തില്‍ പെൺകുട്ടി വിസമ്മതിച്ചതിൽ പ്രകോപിതനാകുകയും കത്രിക ഉപയോഗിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു.
യുവതി രക്തം വാർന്നു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് വിശ്വകർമ അറിയിച്ചു.
പരിഭ്രാന്തനായ പ്രതി വാതില്‍ പൂട്ടിയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും എടുത്തു സ്ഥലം വിടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ധക്കാദിനെ പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.