ചെന്നൈ: തിരുവള്ളൂരിനടുത്ത് ബണ്ടി പഞ്ചായത്ത് യൂണിയന്റെ കീഴിലുള്ള സിരുവനൂർ കണ്ടിഗൈയിലെ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിന്റെ സമീപത്തെ മരക്കൊമ്പൊടിഞ്ഞ് കെട്ടിടത്തിന് മുകളിൽ വീണു.
സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. 35 കുട്ടികളാണ് ഇവിടെ പഠിക്കുന്നു. ഇന്നലെ ഉച്ചയോടെ 30 വിദ്യാർഥികൾ സ്കൂളിന്റെ പഴയ കെട്ടിട പരിസരത്ത് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോളാണ് പഴയ കെട്ടിടത്തിന് സമീപത്തെ മരകൊമ്പ് ഒടിഞ്ഞ് കെട്ടിടത്തിന് മുകളിലേക്ക് വീണത്.
ചിതറിത്തെറിച്ച മരക്കൊമ്പുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളുടെ മേൽ വീണു.
ഇതിൽ സാരമായി പരിക്കേറ്റ 20 വിദ്യാർത്ഥികളെയും 108 ആംബുലൻസിൽ തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ, ഗുരുതരമായി പരിക്കേറ്റ 3 വിദ്യാർത്ഥിനികളായ ദൻഷിക (7), ഹേമ (6), നിഷ (7) എന്നിവർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്
ഇതുമായി ബന്ധപ്പെട്ട് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രഭുശങ്കർ, എം.എൽ.എമാരായ വി.ജി.രാജേന്ദ്രൻ, ചന്ദ്രൻ എന്നിവർ തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.