ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു .
എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്.
ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്.
തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ ലേഔട്ടിന് സമീപമായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
എങ്ങനെയാണ് അവിടെ എത്തിയതെന്ന് തനിക്കറിയില്ലെന്നും ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിക്കുകയും ശരീരത്തിൽ അക്രമണമേറ്റ പാടുകളുണ്ടെന്നും കൂട്ടബലാത്സംഗം നടന്നതായി സംശയിക്കുന്നതായും യുവതി പരാതിപ്പെട്ടു.
യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പശ്ചാത്തലത്തിൽ കോറമംഗല പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
പ്രാഥമിക നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്, പ്രസ്തുത സംഭവം നടന്ന സ്ഥലത്തെ 60 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ് പോലീസ്