ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
ജിബി പാല്യ, ലക്ഷ്മി ലേഔട്ട്, രാഗവേന്ദ്ര ലേഔട്ട്, ന്യൂ മൈക്കോ ലേഔട്ട്, ഹൊസൂർ മെയിൻ റോഡ്, ബേഗൂർ മെയിൻ റോഡ്, ഹോംഗസാന്ദ്ര, ബാലാജി ലേഔട്ട്, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബൊമ്മനഹള്ളിയുടെ ചില ഭാഗങ്ങൾ, ഇലക്ട്രോണിക്സ് സിറ്റി, സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.