ഗായിക, അഭിനേത്രി, അവതാരിക തുടങ്ങി നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി.
വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്.
റിയാലിറ്റി ഷോ അവതാരകയായും, വിധികര്‍ത്താവായും മിനി സ്ക്രീനിൽ നല്ലൊരു സ്ഥാനം തന്നെ റിമി ഉറപ്പിച്ചിട്ടുണ്ട്.
റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്.
അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് റിമി യുടെ പുത്തൻ ലുക്കാണ്.
പുത്തൻ ലുക്കിൽ എത്തിയ റിമിയുടെ ചിത്രങ്ങളാണ് വളരെ വലിയ രീതിയിൽ ചർച്ചക്ക് വഴിവച്ചത്.
വെള്ള ഗൗണിൽ അതി സുന്ദരി ആയി എത്തിയ റിമിയുടെ വിവാഹം ആണെന്ന തരത്തിലുള്ള ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
സിനിമ മേഖലയിൽ നിന്നൊരാളുമായി റിമി വിവാഹിതയാകുന്നു എന്ന തരത്തിലാണ് മുൻപൊരിക്കൽ വാർത്തകൾ പ്രചരിച്ചത്.
ഇപ്പോഴും സമാനമായ രീതിയിലാണ് വാർത്തകൾ വരുന്നത്.
വിവാഹവാർത്ത പുറത്തുവന്നതോടെ തനിക്ക് ഫോൺ കോളുകളുടെ ബഹളം ആയിരുന്നുവെന്ന് മുൻപൊരിക്കൽ റിമി പങ്കിട്ട വീഡിയോയിൽ പറഞ്ഞിരുന്നു.
കല്യാണം ആയോ റിമി എന്ന് ചോദിച്ചുകൊണ്ടാണ് കോളുകൾ വന്നതെന്നാണ് ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ റിമി പറയുന്നത്.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവും ഇല്ല.
എന്തുകൊണ്ട് ഇങ്ങനെ ഒരു വാർത്ത പ്രചരിക്കുന്നത് എന്ന് അറിയില്ല.
എന്തെങ്കിലും ഭാവിയിൽ ഉണ്ടായാൽ ഞാൻ ഉറപ്പായും നിങ്ങളോട് പറയും, ഞാൻ അങ്ങനെ പറയാതിരിക്കില്ല.
നമ്മളുടെ ചാനലിലൂടെ തന്നെ ഞാൻ അത് പറയുമെന്നാണ് മുൻപൊരിക്കൽ റിമി പറഞ്ഞത്.
അതുകൊണ്ടുതന്നെ ഇപ്പോൾ പ്രചരിക്കുന്നതും ഗോസിപ്പുകൾ ആണെന്നതിൽ സംശയമില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.