Read Time:56 Second
ബെംഗളൂരു: കാസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്മെന്റിന് മുന്നിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു.
ജോഗ് ജൂതറിലെ അർബിന (3) എന്ന കുട്ടിയാണ് മരിച്ചത്.
ഡിസംബർ 9 ന് നടന്ന ഈ സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്.
സംഭവത്തിൽ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി കാറിടിച്ച് മരിച്ചതായി വ്യക്തമായത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് കൂടുതൽ അന്വേഷണത്തിനായി ബെല്ലന്തൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.