Read Time:1 Minute, 28 Second
ചെന്നൈ: ചെന്നൈ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നൈജീരിയൻ പൗരനെ കൊക്കെയ്ൻ കടത്തിയതിന് അറസ്റ്റ് ചെയ്തു. ഡിസംബർ 12 ന് മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിയപ്പോഴാണ് നൈജീരിയൻ പൗരൻ പിടിയിലായത്. അഡിസ് അബാബയിൽ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാരെ കർശനമായ തിരച്ചിലിന് വിധേയമാക്കിയിരുന്നു, ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതിനാൽ നൈജീരിയൻ പൗരനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തിരച്ചിലിന് വിധേയമാക്കുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ കൊക്കെയ്ൻ അടങ്ങിയ 71 ഹൈപ്പർഡെൻസ് ക്യാപ്സ്യൂളുകൾ (സാധാരണ ക്യാപ്സ്യൂളുകൾ പോലെ അലിഞ്ഞു പോകില്ല) വിഴുങ്ങിയതായാണ് കണ്ടെത്തിയത്. 71 ഗുളികകളിൽ നിന്ന് 1,201 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു.
അറസ്റ്റ് ചെയ്ത നൈജീരിയൻ പൗരനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.