Read Time:46 Second
ബെംഗളൂരു: അവധി ചോദിച്ചതിന്റെ പേരിൽ മാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി.
പീനിയയിലെ സ്വകാര്യ വാച്ച് ഫാക്ടറി ജോലി ചെയ്തിരുന്ന ഗോവിന്ദ രാജു ആണ് ദാസറഹള്ളിയിലെ അപ്പാർട്ട്മെന്റിലെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
മരണത്തിന് ഉത്തരവാദി കമ്പനി സൂപ്പർവൈസർ ഗുരുരാജ്, മാനേജർ നഞ്ചപ്പ എന്നിവരാണെന്ന് കാണിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ഇരുവർക്കും എതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.