ചെന്നൈ: ജനങ്ങളുമായി മുഖ്യമന്ത്രി (മിനിസ്റ്റർ വിത്ത് പീപ്പിൾ പ്രോഗ്രാം) എന്ന പേരിൽ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട തമിഴ്നാട് സർക്കാർ .
സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രി വിത്ത് പീപ്പിൾ പ്രോഗ്രാം സഹായിക്കും. ഇതിന്റെ ഭാഗമായി ക്യാമ്പുകൾ തുറന്ന് നിവേദനങ്ങൾ സ്വീകരിച്ച് 30 ദിവസത്തിനകം പരിഹരിക്കാൻ നടപടി സ്വീകരിക്കും.
പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾ സമർപ്പിക്കുന്ന നിവേദനങ്ങളിൽ വേഗത്തിലുള്ള പരിഹാരം കാണുന്നതിനുമായാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
ഈ പദ്ധതിയുടെ ഉദ്ഘാടനം കോയമ്പത്തൂർ എസ്.എൻ.ആർ. കോളേജ് തീയറ്ററിൽ നടന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുത്ത ചടങ്ങിൽ ജനങ്ങൾക്കൊപ്പം മുഖ്യമന്ത്രി എന്ന പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു.
തെക്കൻ ജില്ലയിലെ ജനങ്ങളെ മഴയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ഞങ്ങൾ ജനങ്ങളെ സംരക്ഷിക്കുമെന്നു ഉദ്ഘാടന വേളയിൽ സംസാരിക്കവെ മുഖ്യമന്ത്രി ഉറപ്പു നൽകി.
രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് അധികാരികളുമായി തുടർച്ചയായി സംസാരിച്ചു കൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെക്കൻ ജില്ലകളിൽ ഇപ്പോൾ കനത്ത മഴയായത് കൊണ്ടുതന്നെ നിലവിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും തെക്കൻ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ചെന്നൈയിലെ തെക്കൻ ജില്ലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ജനങ്ങളുമായുള്ള പരിപാടി തന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
13 ഡിപ്പാർട്ട്മെന്റുകൾ പതിവായി ലഭിക്കുന്ന വകുപ്പുകളായി കണ്ടെത്തി അവ മുഖേന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.