ചെന്നൈ അമ്പത്തൂർ വ്യവസായ മേഖലയിൽ മുഖംമൂടി ധരിച്ചെത്തിയവർ യുവതിയെ വെട്ടിക്കൊന്നു.

0 0
Read Time:1 Minute, 59 Second

ചെന്നൈ: അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഐസിഎഫ് കാളനിയിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ യുവതിയെ വെട്ടിക്കൊന്നു. വില്ലിവാക്കം സ്വദേശി നന്ദിനി (27) ആണ് കൊല്ലപ്പെട്ടത്.

അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ബോണ്ട ബാലാജിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ സതീഷിന്റെ ഭാര്യയാണ് നന്ദിനിയെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

കൂടാതെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, അമ്പത്തൂർ ഊരപ്പേട്ടിൽ ക്രിമിനലുകൾക്കായി വലവിരിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചട്ടുണ്ട്,

രണ്ട് ദിവസം മുമ്പ് അമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ഒരാളെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയത് മറ്റൊരു സംഭവം. അമ്പത്തൂർ ഊരിപേട്ടിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment