ചെന്നൈ: കനത്ത മഴയിൽ 9 മരണങ്ങളാണ് ഇതുവരെ പ്രളയ ദുരതത്തിൽ പെട്ട തെക്കൻ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളായ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
ഇവിടങ്ങളിൽ റോഡുകളും പാലങ്ങളും നെൽവയലുകളും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തെ തുടർന്ന് 7500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വീട്ടിൽ വെള്ളം കയറിയും മതിലിടിഞ്ഞുമാണ് പകുതിയിലേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ദുരിതാശ്വാസ പദ്ധതികൾ ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് രാത്രി 10.30 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.
IAF helicopters are deployed for HADR missions in #TamilNadu due to unprecedented rains in last 24 hrs.
Four passengers including a pregnant lady & baby aged 1.5 yrs were winched up and taken safely to Madurai.@IAF_MCC @IafSac @Def_PRO_Chennai @SpokespersonMoD pic.twitter.com/y7v1ptSPiL
— PRO Nagpur, Ministry of Defence (@PRODefNgp) December 19, 2023
അതേസമയം, ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയ 800 യാത്രക്കാരിൽ 300 ഓളം പേരെ നാല് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളും രണ്ട് മിനി വാനുകളും ഉപയോഗിച്ച് അടുത്തുള്ള സർക്കാർ സ്കൂളിലേക്ക് മാറ്റി.
വഴിയിൽ പാലം കരകവിഞ്ഞൊഴുകിയതിനാൽ ബാക്കി 500 യാത്രക്കാരെ രക്ഷിക്കാനായിട്ടില്ല. ഇതിനിടയിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.