Read Time:1 Minute, 13 Second
ബെംഗളൂരു: ടിസി പാളയ ജംക്ഷനിലെ തിരക്ക് കുറയ്ക്കാൻ കെആർ പുരം ട്രാഫിക് പോലീസ് പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഗതാഗതം സുഗമമാക്കുന്നു.
ടി.സി പാല്യ വഴി നഗരത്തിലേക്കുള്ള വാഹനങ്ങൾ പഴയ മദ്രാസ് റോഡിലൂടെ ഭട്ടരഹള്ളി സിഗ്നലിൽ യു-ടേൺ എടുത്ത് മുന്നോട്ട് പോകണം.
ഹൊസ്കോട്ടിൽനിന്നും ടിസി പാളയ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കെആർ പുരം സർക്കാർ കോളജിനു സമീപം യു ടേൺ എടുത്ത് മുന്നോട്ടുപോകണം.
മേഡഹള്ളിയിൽ നിന്ന് ടി.സി പാളയിലേക്കുള്ള സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ടി.സി പാല്യ ജംഗ്ഷന് മുമ്പുള്ള മീഡിയൻ ഓപ്പണിംഗിൽ നിന്ന് പഴയ മദ്രാസ് റോഡിൽ പോകണം. ടി.സി പാളയ മുതൽ മേടഹള്ളി വരെയുള്ള സർവീസ് റോഡിലും തിരിച്ചും പാർക്കിങ് നിരോധിക്കും.