ചെന്നൈ : നൂറ്റാണ്ടുകൾ പഴക്കമുള്ള ലോക പൈതൃകമായ നീലഗിരി ഹിൽ റെയിൽവേ മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂനൂരിലേക്ക് ദിവസവും സർവീസ് നടത്തുന്ന ഊട്ടി ടോയ് ട്രെയിൻ സർവീസ് റദ്ധാക്കി.
ഈ ടോയ് ട്രെയിൻ വിനോദസഞ്ചാരികളായ ഏവരെയും ആകർഷിക്കുന്നത് കൊണ്ട് തന്നെ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ വിനോദസഞ്ചാരികൾക്ക് ഏറെ ഇഷ്ടമാണ്.
മലയോര റെയിൽപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലുള്ള ടോയ് ട്രെയിൻ സർവീസ് ഇന്ന് ഒരു ദിവസത്തേക്കാണ് റദ്ദാക്കിയട്ടുള്ളത് എന്ന് റെയിൽവേ ഭരണകൂടം അറിയിച്ചു.
രണ്ടു ദിവസമായി കൂനൂരിലും പരിസര പ്രദേശങ്ങളിലും രാത്രി നേരിയ മഴയ്ക്കൊപ്പം മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ഇതുമൂലം പ്രദേശത്ത് ഇടയ്ക്കിടെ കനത്ത മഴ പെയ്തിരുന്നു. മഴയെ തുടർന്ന് മേട്ടുപ്പാളയം-കുന്നൂർ പാതയിൽ ഹിൽകുറോ ഭാഗത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞിട്ടുണ്ട്.
ഇതേത്തുടർന്ന് മണ്ണും മരങ്ങളും കല്ലും ടോയ് ട്രെയിനിന്റെ റെയിൽവേ ട്രാക്കിലേക്കും വീണു.
ഈ സാഹചര്യത്തിൽ ഇന്ന് രാവിലെ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലെത്തിയ ടോയ് ട്രെയിൻ ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മേട്ടുപ്പാളയത്തേക്ക് തിരിച്ചയക്കുകയായിരുന്നു.
കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ കൂനൂർ-മേട്ടുപ്പാളയം മലയോര റെയിൽപാതയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതോടെ 22 ദിവസത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ടോയ് ട്രെയിൻ സർവീസ് വീണ്ടും ആരംഭിച്ചത്.