Read Time:58 Second
ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു.
രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്ഷനു സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.