ചെന്നൈ: ശബരിമല തീർഥാടകരുടെ സൗകര്യാർത്ഥം ചെന്നൈ എഗ്മൂറിനും കൊല്ലത്തിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും.
പ്രത്യേക ട്രെയിൻ (06127) ഡിസംബർ 22, 24 (വെള്ളി, ഞായർ) തീയതികളിൽ ചെന്നൈ എഗ്മോറിൽ നിന്ന് രാത്രി 11.55ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്ത് എത്തിച്ചേരും.
അതേസമയം, പ്രത്യേക ട്രെയിൻ (16128) ഡിസംബർ 23, 25 തീയതികളിൽ (ശനി, തിങ്കൾ) കൊല്ലത്തുനിന്ന് രാത്രി 7.35-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12-ന് ചെന്നൈ എഗ്മോറിലെത്തും.
പേരാമ്പൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി കൊല്ലത്തെത്തും. ഈ പ്രത്യേക ട്രെയിനിന്റെ ബുക്കിങ് ഇന്നലെ തന്നെ ആരംഭിച്ചിരുന്നു.
രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്സാസ് കോച്ച് (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെനിന്റെ കോച്ചുകൾ.
ചെന്നൈ എഗ്മോർ , കൊല്ലം ഉൾപ്പെടെ 23 സ്റ്റോപ്പുകളാണ് ശബരി സ്പെഷ്യൽ ട്രെയിനിനുള്ളത്.പേരമ്പൂർ, അരക്കോണം, കാഡ്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോപ്പുകൾ.
ഇരുമുടി, തൈപ്പൂസം ഉത്സവത്തോടനുബന്ധിച്ച് ചെന്നൈ എഗ്മോർ-തിരുനെൽവേലി പ്രതിവാര എക്സ്പ്രസ് ട്രെയിൻ മേൽമരുവത്തൂരിൽ താൽക്കാലികമായി നിർത്തിയിടും.
ചെന്നൈ എഗ്മോർ പ്രതിവാര എക്സ്പ്രസ് ട്രെയിൻ (16069) ഡിസംബർ 22 മുതൽ ജനുവരി 19 വരെ, മടക്ക റൂട്ട്, തിരുനെൽവേലി – ചെന്നൈ എഗ്മോർ പ്രതിവാര എക്സ്പ്രസ് ട്രെയിൻ (06070) ഡിസംബർ 28 മുതൽ ജനുവരി 18 വരെ രണ്ടു ട്രെയിനുകളും മേൽമരുവത്തൂരിൽ 2 മിനിറ്റ് താൽക്കാലികമായി നിർത്തും.