തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തിരക്കുകൾ തുടരുന്ന സാഹചര്യത്തിൽ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ.
ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ് അനുവദിച്ചിരിക്കുന്നത്.
തിരക്ക് തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചത്.
പുലർച്ചെ 4.30ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 3.20ന് കോഴിക്കോട്ട് എത്തും.
തിരക്ക് കൂടുതലുള്ള പാലക്കാട്, ഷൊർണൂർ, തിരൂർ ജില്ലകളിൽ ക്രിസ്മസ് വന്ദേ ഭാരതിന് സ്റ്റോപ്പ് ഉണ്ടാകും.
സർവീസ് എന്നുവരെ തുടരുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല.
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം ഉയർന്ന തോതിലാണ്. ഉത്സവദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഉയർന്ന തോതിലാകും.
ഈ സാഹചര്യത്തിൽ ക്രിസ്മസ് സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചത് യാത്രക്കാർക്ക് നേട്ടമായി.