ചെന്നൈ : കുമാരപാളയത്ത് ശനിയാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ വൃദ്ധ ദമ്പതികൾ മരിച്ചു .
തിരുച്ചെങ്കോട് സ്വദേശികളായ എസ് നാരായണൻ (68), എൻ രാജേശ്വരി (67) എന്നിവർ രണ്ട് പതിറ്റാണ്ട് മുമ്പ് കുമാരപാളയത്തേക്ക് താമസം മാറിയവരാണ്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് നാരായണൻ മരിച്ചത്.
ഭർത്താവിന്റെ മരണവിവരം ഭാര്യയായ രാജേശ്വരി തന്നെയാണ് മറ്റുള്ളവരോട് അറിയിച്ചത്.
പുലർച്ചെ 4 മണിയോടെ ഭർത്താവിന്റെ മൃതദേഹത്തിനരികിലിരുന്ന രാജേശ്വരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു,
ട്രക്ക് ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന നാരായണൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷം മുൻപാണ് ജോലി ഉപേക്ഷിച്ചത്.
കുട്ടികളില്ലാതിരുന്ന ദമ്പതികൾ സംസ്ഥാന സർക്കാരിന്റെ വാർദ്ധക്യ പെൻഷൻ കൊണ്ടാണ് ജീവിച്ചിരുന്നത്.
കഴിഞ്ഞ ആറുമാസമായി കിടപ്പിലായ നാരായണൻ ഭാര്യയുടെ പരിചരണത്തിലായിരുന്നു.
ഭർത്താവിന്റെ മരണത്തിൽ രാജേശ്വരിയ്ക്കുണ്ടായ ഷോക്കാണ് മരണകാരണമെന്ന് സമീപത്തെ ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു.