ചെന്നൈ: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്തുമസ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷത്തിലാണ്. പള്ളികളിൽ പാതിരാ കുർബാനയും തിരുകർമ്മങ്ങളും നടന്നു.
ക്രിസ്തുമസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്.
ക്രിസ്തുമസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് എല്ലാ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും.പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.
സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്കിയ യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനത്തിന്റെ ഓര്മ പുതുക്കി പള്ളികളിലും വീടുകളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീകളും ആഴ്ചകള്‍ക്കു മുന്നേ ഒരുക്കിയിരുന്നു.
ഈ ക്രിസ്തുമസ് ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല നാളുകള്‍ സമ്മാനിക്കട്ടെ. എല്ലാ വായനക്കാര്‍ക്കും ചെന്നൈ വാർത്തയുടെ ക്രിസ്തുമസ് ആശംസകള്‍.