പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ മുന്നേറി. 372200 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 2011 ൽ പിതാവ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ലഭിച്ച 33000 എന്ന ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ മുന്നേറിയത്. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം സ്വംപനം കണ്ട ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ എത്തി നിൽക്കുന്നത്. വിവിധ തരത്തിലുള്ള ചർച്ചകൾ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്നതാണ് കാണാൻ സാധിച്ചത്. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി കഴിയുകയും ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയും ചെയ്തപ്പോള്‍ 1500ലധികം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്.
തുടർന്ന് വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോൾ 20,000ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്തത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നകണക്കുകൾ വ്യക്തമായത്.