Read Time:1 Minute, 18 Second
ബെംഗളൂരു: തുംകൂർ-ബെംഗളൂരു ദേശീയപാതയിൽ കനത്ത മൂടൽമഞ്ഞ്. ഇതേത്തുടർന്ന് റോഡ് കാണാതെ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.
അപകടത്തിൽ ബസിലുണ്ടായിരുന്ന 30 യാത്രക്കാർക്ക് പരിക്കേറ്റു.
നെലമംഗല താലൂക്കിൽ ദേശീയ പാത നാലിൽ തോഞ്ചിനഗുപ്പെക്ക് സമീപമാണ് തുടർച്ചയായ അപകടമുണ്ടായത്.
30 യാത്രക്കാർക്ക് പരിക്കേറ്റു, 7 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കി.
ദുർഗാംബ, ശിവഗംഗ, ധന് എന്നീ പേരുകളിലുള്ള സ്വകാര്യ ബസുകൾ തുംകൂർ ഭാഗത്തുനിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്നു.
ഈ സമയം ലോറി ബസിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വന്ന ബസ് അപകടം കണ്ട് റോഡ് സൈഡിൽ നിർത്തുമ്പോൾ പുറകിൽ വന്ന ശിവഗംഗ ബസ് ഇതിൽ ഇടിക്കുകയായിരുന്നു.