സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ അന്തരിച്ചു

0 0
Read Time:1 Minute, 27 Second

ബെംഗളൂരു: സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) അന്തരിച്ചു.

900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്.

24 ഇവന്റുകൾ എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റും ഗാനതരംഗ ഓർക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു.

അങ്കമാലി ഡയറീസ്, കണ്ണൂർ സ്ക്വാഡ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്‌ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു.

1966 സെപ്റ്റംബർ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളർന്നത് ബെംഗളൂരുവിലാണ്.

മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് കമ്പംമായിരുന്നു.

ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പർ സ്റ്റാർ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്.

17-ാം വയസ്സിൽ രവിചന്ദ്രൻ സംവിധാനം ചെയ്ത പ്രേമലോകം എന്ന സിനിമയിലായിരുന്നു തുടക്കം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts