Read Time:37 Second
പഴനി : പഴനി മുരുകൻക്ഷേത്രത്തിലേക്ക് പദയാത്രയായി വരുന്നവരുടെ തിരക്കുകൂടി.
പഴനിയിൽ ജനുവരി 25-ന് തൈപ്പൂയ്യോത്സവം നടക്കുന്നതിന് മുന്നോടിയായാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഭക്തർ പദയാത്രയായി ഇവിടേയ്ക്കെത്തുന്നത്.
സുരക്ഷ ശക്തിപ്പെടുത്താൻ, പഴനി ദേവസ്വം ബോർഡും പഴനി നഗരസഭാധികൃതരും പോലീസും ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.