ബെംഗളൂരും: 320 എസി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.
150 കോടി രൂപ ഇതിനായി അനുവദിച്ചു. ബിഎ ടിസി ആദ്യമായാണ് എസി ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്.
നിലവിൽ നോൺ എസി ഇലക്ട്രിക് ബസുകളാണു ബിഎടിസിക്കുള്ളത്. നേരത്തേ ഡബിൾ ഡെക്കർ എസി ബസുകൾ വാങ്ങാൻ ഗതാഗതവകുപ്പ് കരാർ ക്ഷണിച്ചിരുന്നു.
ബംഗളൂരുവിൽ നിന്നും സമീപ ജില്ലകളിലേക്കു കർണാടക ആർടി നോൺ എസി ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്.
മൈസൂരു ഉൾപ്പെടെയുള്ള റൂട്ടുകളിൽ യാത്രക്കാരിൽ നിന്നു മ കച്ച പ്രതികരണമാണു ലഭിക്കുന്നത്.
ഇതിന് പുറമെ കൂടാതെ 1020 ബസുകൾ വാങ്ങും. സംസ്ഥാനത്തെ 4 ആർടിസികൾക്കായി ആകെ 1020 പുതിയ ബസുകൾ വാങ്ങാൻ അനുമതി നൽകിയതായി നിയമ മന്ത്രി എച്ച് കെ.പാട്ടിൽ അറിയിച്ചു.
സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ചതോടെ ബസുകളിൽ തിരക്കേറിയ സാഹചര്യത്തിലാണു നടപടി.
കർണാടക ആർടിസിക്ക് 250 ബസുകൾ വാങ്ങാൻ 100 കോടി രൂപയും നോർത്ത് വെസ്റ്റ് കർണാടക ആർടിസിക്കു 350 ബസുകൾ വാങ്ങാൻ 150 കോടി രൂപയും കല്യാണ കർണാടക ആർടിസി 250 ബസുകൾ വാങ്ങാൻ 100 കോടി രൂപയുമാണ് അനുവദിച്ചത്.