ചെന്നൈ : അപകടത്തിൽപെട്ട വാഹനങ്ങളിൽ കൂടുങ്ങിപ്പോയവരെ എത്രയും വേഗം പുറത്തെത്തിച്ചു രക്ഷപ്പെടുത്തുന്നതിനായി അത്യാധുനിക വാഹന സംവിധാനവുമായി ചെന്നൈ ട്രാഫിക് പൊലീസ്.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികകളും അടങ്ങിയ ‘വീര’ (വെഹിക്കിൾ ഫോർ എക്സിഷൻ ഇൻ എമർജൻസി റസ്ക്യൂസ് ആൻഡ് ആക്സിഡന്റ്സ്) എന്ന വാഹനമാണ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇത്തമൊരു സംവിധാനമെന്നു പൊലിസ് അവകാശപ്പെട്ടു.
സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ “വീര” ഫ്ലാഗ് ഓഫ് ചെയ്തു.
അപകടത്തിൽപെട്ടവരെ വാഹനത്തിനുള്ളിൽ നിന്നു പുറത്തെത്തിക്കുന്നതിന് ആവശ്യമായ കയർ, വാഹനഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ഉപകരണം തുടങ്ങിയവ വീരയിൽ ഉണ്ടാകും.
പരിശീലനം ലഭിച്ച പൊലീകാരെയാണ് ദൗത്യത്തിനായി നിയോഗിക്കുക, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സിഎസ്ആർ) ഭാഗമായി ഹ്യുണ്ടായ് ഗ്ലോവിസ് ഇസുസു മോട്ടേഴ്സ് എന്നിവയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.