Read Time:1 Minute, 3 Second
ചെന്നൈ: എടിസി ബസ് ടിക്കറ്റുകളിൽ ഇളവു ലഭിക്കുന്നതിനുള്ള പാസുകൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം.
സമീപത്തുള്ള ഇ-സേവ കേന്ദ്രം സമീപിച്ചോ www.tnesevai.tn.gov.in എന്ന വെബ്സൈറ്റ് വഴിയോ പാസ് എടുക്കാം.
ബസ് ഡിപ്പോയിൽ നേരിട്ടെത്തി പാസ് എടുക്കുന്ന രീതിയായിരുന്നു ഇതുവരെ. പരി ക്ഷണാടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർ, സ്വാതന്ത്ര്യസമര സേനാനികൾ, തമിഴ്ഭാഷാ സമരത്തിൽ പങ്കെടുത്തവർ, തമിഴ് പണ്ഡിതർ തുടങ്ങിയവർക്കാണ് ഓൺലൈൻ സൗകര്യം ആദ്യം ലഭിക്കുക.
പാസ് ഡൗൺലോഡ് ചെയ്ത ശേഷം പ്രിന്റ് എടുത്ത സൂക്ഷിച്ചുവയ്ക്കാമെന്നും കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ കാണിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.