ചെന്നൈ : ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. നികുതി വെട്ടിപ്പ് പരാതികളിൽ നിർമാണ കമ്പനികളെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
പ്രത്യേകിച്ചും കഴിഞ്ഞ വർഷം ജൂണിൽ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് വകുപ്പും റെയ്ഡ് നടത്തിയിരുന്നു.
ഈ വിഷയം തമിഴ്നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഈ വർഷം ആദ്യം തന്നെ തമിഴ്നാട്ടിലെ പലയിടത്തും ആദായ നികുതി വകുപ്പ് വീണ്ടും റെയ്ഡ് നടത്തുന്നത്.
ചെന്നൈ, മധുരൈ, കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, വിരുദുനഗർ തുടങ്ങി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി 30 ലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി .
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇവിടങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം.
ചെന്നൈ ഷേണായി നഗറിലെ സിഎംകെ കമ്പനിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ച് ഓഫീസുകളും പരിശോധന നടത്തുന്നുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകം നിർമ്മിച്ചത് ഈ കമ്പനിയാണെന്നാണ് പറയപ്പെടുന്നുത്.
നിരവധി സുപ്രധാന കെട്ടിടങ്ങൾ നിർമിച്ച കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഐടി റൈഡ് നടത്തുന്നത്.
ചെന്നൈയിൽ മാത്രം പത്തോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഈറോഡ്, കോയമ്പത്തൂർ, നാമക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ നിർമാണ കമ്പനികളുടെ സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് തിരച്ചിൽ നടക്കുന്നത്.