Read Time:3 Minute, 40 Second
ചെന്നൈ: യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ച് എംജിആർ ചെന്നൈ സെൻട്രൽ – കോട്ടയം സ്പെഷ്യൽ ട്രെയിനിന് സർവീസും ചെന്നൈ – മൈസൂരു സ്പെഷ്യൽ വന്ദേ ഭാരത് സർവീസും ഈ മാസത്തേക്ക് നീട്ടിയിട്ടുണ്ട്.
ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ചായിരുന്നു ചെന്നൈയിൽനിന്ന് കോട്ടയത്തേക്ക് റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.
ബുക്കിങ് ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് ട്രെയിനിന് ലഭിച്ചത്. ജനുവരിയിലെ ആദ്യ രണ്ട് ഞായറാഴ്ചകളിലാണ് ചെന്നൈ – കോട്ടയം സ്പെഷ്യൽ ട്രെയിൻ സർവീസ്.
- ജനുവരി ഏഴിനും 14നും രാത്രി 11:30 നാണ് ശബരി സ്പെഷ്യൽ ട്രെയിൻ ചെന്നൈയിൽനിന്ന് പുറപ്പെടുക.
- തിങ്കളാഴ്ച ഉച്ചയ്ക്ക് 1:10ന് ട്രെയിൻ കോട്ടയത്ത് എത്തിച്ചേരും.
- മടക്കയാത്ര ജനുവരി എട്ട് തിങ്കളാഴ്ചയും 15 തിങ്കളാഴ്ചയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയത്തുനിന്ന് രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10:30ന് ചെന്നൈയിൽ എത്തിച്ചേരും.
ചെന്നൈ – കോട്ടയം സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
- ചെന്നൈ സെൻട്രലിൽനിന്ന് കോട്ടയത്തേക്ക് സ്ലീപ്പർ ക്ലാസിന് 545 രൂപയാണ് ടിക്കറ്റ് നിരക്ക്.
- തേർഡ് എസി ഇക്കണോമി (3E) 1330 രൂപ.
- തേർഡ് എസി (3A) 1445 രൂപ.
- എസി ടു ടയർ (2A) 2015 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
- നാല് സർവീസുകളും ഐആർസിടിസി ബുക്കിങ് ആപ്പ് വഴി ഇപ്പോൾ ബുക്ക് ചെയ്യാൻ കഴിയും.
ചെന്നൈ സെൻട്രൽ – മൈസൂരു സ്പെഷ്യൽ വന്ദേ ഭാരത് ഇരുദിശകളിലുമായി 10 സർവീസുകളാണ് ജനുവരിയിൽ നടത്തുക.
- എല്ലാ ബുധനാഴ്ചയുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
- രാവിലെ 5:50ന് എംജിആർ – ചെന്നൈ സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 12:20ന് മൈസൂരുവിൽ എത്തിച്ചേരും.
- മടക്കയാത്ര ഉച്ചയ്ക്ക് 1:05ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7:20ന് ചെന്നൈയിൽ എത്തുന്ന രീതിയിലാണ് സർവീസ്.
ചെന്നൈ – മൈസൂരു സ്പെഷ്യൽ വന്ദേ ഭാരത് സർവീസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
- ചെയർ കാറിന് 1270 രൂപയും.
- ഇക്കണോമി ക്ലാസിന് 2540 രൂപയുമാണ് ചെന്നൈ – മൈസൂരു ടിക്കറ്റ് നിരക്ക്.
- രാവിലെ 5:50ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന സെമി ഹൈസ്പീഡ് ട്രെയിൻ 7:13നാണ് കാട്പാടിയിലെത്തുക.
- 10:10ന് കെഎസ്ആർ ബെംഗളൂരു സിറ്റി ജഗ്ഷനിലും.
- മടക്കയാത്രയിൽ 1:05ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 2:50ന് ബെംഗളൂരു സിറ്റി ജഗ്ഷനിലും, 5:33ന് കാട്പാടിയിലുമെത്തും.